ആലുവ: ഹജ്ജ് തീര്‍ഥാടകര്‍ക്കായി ആലുവ റെയില്‍വേ സ്റ്റേഷനില്‍ സ്പെഷല്‍ ട്രെയിന്‍ ഉള്‍പ്പെടെ അഞ്ചു ട്രെയിനുകള്‍ക്കു സ്റ്റോപ്പ് അനുവദിച്ചതായി റെയില്‍വേ സൂപ്രണ്ട് ബാലകൃഷ്ണന് അറിയിച്ചു. 12081 ജനശതാബ്ദി, 12201 ലോക്മാന്യതിലക് എന്നിവ കൂടാതെ ആഴ്ചയില്‍ പോകുന്ന മൂന്നു ട്രെയിനുകളും ഇവിടെ നിര്‍ത്തും.
കോഴിക്കോട്ടു നിന്നു വരുന്ന അഞ്ചു ട്രെയിനുകളടക്കം ആകെ പത്തു ട്രെയിനുകള്‍ക്കു സ്റ്റോപ്പ് അനുവദിക്കണമെന്നു റെയില്‍വേയ്ക്കു നിവേദനം ലഭിച്ചിട്ടുണ്ടെന്നും സൂപ്രണ്ട് അറിയിച്ചു. ഹജ്ജ് തീര്‍ഥാടകര്‍ക്കായി പ്രത്യേക ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: