ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാലിഫോര്‍ണിയ സന്ദര്‍ശനവേളയില്‍ പ്രമുഖ മോട്ടോര്‍വാഹന നിര്‍മ്മാതാക്കളായ ടെല്സയുടെ ആസ്ഥാനം സന്ദര്‍ശിക്കും. അടുത്തമാസമാണ് മോദിയുടെ കാലിഫോര്‍ണിയ സന്ദര്‍ശനം. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം അവിടെനിന്നാണ് കാലിഫോര്‍ണിയയിലേക്ക് തിരിക്കുക.ഇവിടുത്തെ ഭാരതീയ വംശജരുടെ സാങ്കേതിക വൈദഗ്ധ്യത്തെ കുറിച്ച് മനസ്സിലാക്കാനും പ്രധാനമന്ത്രി താത്പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ലോകത്തിലെ വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖ ഗ്രൂപ്പാണ് ടെല്‍സ. വരും വര്‍ഷങ്ങളില്‍ ചെലവ് കുറഞ്ഞ ഇലട്രിക് കാറുകള്‍ നിര്‍മ്മിക്കുകയാണ് ടെല്സയുടെ ലക്ഷ്യം. വാഹന നിര്‍മ്മാണത്തില്‍ ടെല്സയ്ക്കുള്ള സാങ്കേതിക മികവ് ഒട്ടേറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്.
മണിക്കൂറില്‍ 60 മൈല്‍ സഞ്ചരിക്കുന്ന ഇലക്ട്രിക് കാര്‍ ടെല്‍സ അടുത്തിടെ പുറത്തിറക്കിയിരുന്നു. അതേസമയം സന്ദര്‍ശന വേളയില്‍ മോദി ഈ കാറില്‍ യാത്ര നടത്തുമെന്നത് സംബന്ധിച്ച് ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അബുദാബി സന്ദര്‍ശന വേളയില്‍ സ്വയം നിയന്ത്രിത കാറില്‍ മോദി സഞ്ചരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: