കോഴിക്കോട്: മദ്രസാ അധ്യാപകര്‍ക്ക് പലിശരഹിത വായ്പയും. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനും സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ടരലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുക. രണ്ട് വര്‍ഷം പൂര്‍ത്തീകരിച്ച മദ്രസാ അധ്യാപകര്‍ക്ക് വായ്പ ലഭിക്കും. 8 വര്‍ഷമാണ് തിരിച്ചടവ് കാലാവധി.
അപേക്ഷകന്റെ സ്വന്തം പേരില്‍ ഗ്രാമപ്രദേശങ്ങളില്‍ ഏറ്റവും കുറഞ്ഞത് 3 സെന്റും നഗരങ്ങളില്‍ 2.5 സെന്റും ഭൂമി ഉള്ളവര്‍ക്ക് ഭൂമി ലഭിക്കും. ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ ഉടമസ്ഥതയിലുള്ള വസ്തു ആയാലും പരിഗണിക്കും. വാസയോഗ്യമല്ലാത്ത വീടാണെങ്കില്‍ പുനര്‍നിര്‍മ്മാണത്തിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാക്ഷ്യപത്രം സഹിതം അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷകന്റെ ഉയര്‍ന്ന പ്രായം, വരുമാനപരിധി, കുടുംബത്തിലെ മാറാരോഗികള്‍, അംഗവൈകല്യമുള്ളവര്‍, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍, വിധവകള്‍, അവിവാഹിതരായ പെണ്‍കുട്ടികള്‍, പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികള്‍ എന്നിവരടങ്ങിയ കുടുംബങ്ങളിലെ അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: