നെല്ലൂര്‍: രാജ്യത്തെ ദാരിദ്ര്യം ഇല്ലാതാക്കുന്നതിനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിച്ചുവരികയാണെന്ന് കേന്ദ്ര നഗര വികസന വകുപ്പ് മന്ത്രി വെങ്കയ്യ നായിഡു. വികസന പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന് ജനങ്ങളുടെ പിന്തുണ അത്യാവശ്യമാണ്. നെല്ലൂരില്‍ സ്വര്‍ണ്ണ ഭാരത് ട്രസ്റ്റ് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവേയാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വനിതകള്‍ക്കായി തുടക്കം കുറിച്ചിട്ടുള്ളതാണ് ഈ പദ്ധതി. സംസ്ഥാനത്തെ 10,000 സ്ത്രീകള്‍ക്ക് രക്ഷാബന്ധനുള്ള സമ്മാനമാണിത്. പ്രധാനമന്ത്രിയുടെ സുരക്ഷാ ഭീമ യോജന പ്രകാരമാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
നരേന്ദമോദിയുടെ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതോടെ ദാരിദ്ര്യം പൂര്‍ണ്ണമായും ഇല്ലാതാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയില്‍ 10ലക്ഷം സ്ത്രീകള്‍ക്കായി സ്വര്‍ണ്ണ ഭാരത് ട്രസ്റ്റിന്റെ സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള പദ്ധതികള്‍ ഇതിനോടകം തന്നെ നടപ്പിലാക്കിയിട്ടുണ്ട്. അതേസമയം ഭാരതത്തിലെ 99 ശതമാനം ആളുകള്‍ പ്രധാനമന്ത്രി ജന്‍ധന്‍ പദ്ധതിപ്രകാരം ബാങ്ക് അക്കൗണ്ട് എടുത്തിട്ടുണ്ട്. രേഖകള്‍ നല്‍കാതെ ഇവര്‍ക്ക് ഒവര്ഡ്രാഫ്റ്റ് ലോണ്‍ സൗകര്യവും ലഭിക്കുന്നതാണ്. ഇതുകൂടാതെ ഇന്‍ഷുറന്‍സ് പരിരക്ഷയും, സ്വകാര്യ മേഖലകലിലെ ജീവനക്കാര്‍ക്ക് പെന്‍ഷനും എന്‍ഡിഎ സര്‍ക്കാരിന്റെ പുതിയ പദ്ധതികളാണെന്നും വെങ്കയ്യ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: