കൊച്ചി: എക്സൈസ് എന്‍ഫോഴ്സ്മെന്റ് നടത്തിയ റെയ്ഡില്‍ പിഴല ദ്വീപില്‍ വാറ്റ് ചാരായം നിര്‍മിക്കുന്ന രണ്ട് പേര് പിടിയില്‍. വാറ്റുചാരായം നിര്‍മാണ യൂണിറ്റ് സ്ഥിതിചെയ്തിരുന്ന വീടിന്റെ ഉടമയായ കണയന്നൂര്‍ താലൂക്ക് കടമക്കുടി വില്ലേജ് പിഴല ദേശത്ത് കണക്കശ്ശേരി വീട്ടില്‍ ആന്റണി (57)എന്നയാളെയും വാറ്റുചാരായ നിര്‍മാണം നടത്തിയിരുന്ന കണയന്നൂര്‍ താലൂക്ക് കടമക്കുടി വില്ലേജ് പിഴല ദേശത്ത് കൈതവളപ്പില്‍ വീട്ടില്‍ ഷിബു (41) എന്ന ആളെയും സിഐ ടി.എസ്.ശശികുമാര്‍ അറസ്റ്റു ചെയ്തു.
രണ്ടാംപ്രതിയായ ഷിബു ജലഗതാഗത വകുപ്പില്‍ സ്രാങ്കായി ജോലി ചെയ്യുന്നയാളാണ്. എറണാകുളം ഡപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ.സുരേഷ് ബാബുവിന് കിട്ടിയ രഹസ്യവിവരപ്രകാരമാണ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ ജബ്ബാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സാജന് പോള്‍, ടി.ഡി.ജോസ്, സുനീഷ് കുമാര്‍, സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: