കൊച്ചി: ജില്ലാ ഭരണ സിരാകേന്ദ്രമായ കാക്കനാട് കളക്ടറേറ്റില്‍ ലാന്റ് റവന്യൂ ഡെപ്യൂട്ടി കളക്ടറുടെ കസേര കാലിയായിട്ട് ഒരു മാസം കഴിഞ്ഞു. ലാന്റ് റവന്യൂ ഡെപ്യൂട്ടി കളക്ടര്‍ ആയിരുന്ന വര്‍ക്കി കഴിഞ്ഞമാസം 31 ന് പെന്ഷന് പറ്റിയതാണ്. തുടര്‍ന്ന് ഇതുവരെയായിട്ടും പുതിയ ആളെ നിയമിക്കാന്‍ കഴിഞ്ഞിട്ടില്ല. ലാന്റ് റവന്യൂ ഡെപ്യൂട്ടി കളക്ടറുടെ താല്‍ക്കാലിക ചുമതല ഒരാളെ ഏല്‍പ്പിച്ചിട്ടുണ്ടെങ്കിലും പ്രയോജനമില്ല.
ജില്ലയിലെ ഭൂമി സംബന്ധമായ നിരവധി ഫയലുകളാണ് ലാന്റ് റവന്യൂ ഡെപ്യൂട്ടി കളക്ടറുടെ തീര്‍പ്പിന് വിധേയമാകേണ്ടത്. കുന്നത്തുനാട് താലൂക്കിലെ 25 വില്ലേജുകളിലായി 642 പട്ടയത്തിനുള്ള അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. ഡെപ്യൂട്ടി കളക്ടറുടെ കസേര ഒഴിഞ്ഞ് കിടക്കുന്നതിനാല്‍ പരിഹാരം കാണാനാകാതെ ആയിരക്കണക്കിന് ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. ഇത് നിരവധി ആളുകളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: