മെല്‍ബണ്‍: മെല്‍ബണില്‍ ഈ വര്‍ഷം ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നു. കേരള ഹിന്ദു സൊസൈറ്റി മെല്‍ബണും, വൃന്ദാവനം ബാലഗോകുലത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ആഘോഷപരിപാടികള്‍. അഷ്ടമിരോഹിണി ദിനമായ 5 ന് ശിവ വിഷ്ണുക്ഷേത്രത്തിലാണ് പൊതുപരിപാടി. വൈകിട്ട് അഞ്ചിന് നടക്കുന്ന പരിപാടിയില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കെടുക്കും.
ശോഭായാത്ര, ഉറിയടി, കുട്ടികളുടെ കലാപരിപാടികള്‍, സാംസ്കാരിക പരിപാടി, പൊതുസമ്മേളനം എന്നിവ നടക്കും. അമ്പതില്പരം ശ്രീകൃഷ്ണവേഷധാരികളായ കുട്ടികള്‍ ശോഭായാത്രയില്‍ പങ്കെടുക്കും. വൈകിട്ട് അഞ്ചിനാണ് ശോഭായാത്ര. ആസ്ട്രേലിയയില്‍ ഇതാദ്യമായാണ് ശ്രീകൃഷ്ണജയന്തി ആഘോഷവും ശോഭായാത്രയും നടക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: