കൊച്ചി: ഹജ്ജ് തീര്‍ത്ഥാടകരുമായുള്ള എയര്‍ ഇന്ത്യയുടെ ആദ്യ യാത്രാവിമാനം പുറപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 1.40ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫഌഗ് ഓഫ് ചെയ്തു. ലക്ഷദ്വീപില്‍ നിന്നുള്ള 294 പേരും മാഹിയില്‍ നിന്നും 48 പേരുമടക്കം 6375 തീര്‍ത്ഥാടകരാണ് നെടുമ്പാശ്ശേരിയില്‍ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 16 ദിവസങ്ങളിലായി സൗദി അറേബ്യയിലേക്ക് പോകുന്നത്.
മന്ത്രിമാരായ പി. കെ. കുഞ്ഞാലിക്കുട്ടി, വി. കെ. ഇബ്രാഹിം കുഞ്ഞ്, കെ. സി. ജോസഫ്, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, ബെന്നി ബഹനാന്, സിയാല്‍ എംഡി വി. ജെ. കുര്യന്, ജില്ല കളക്ടര്‍ എം. ജി. രാജമാണിക്യം, എസ്പി യതീഷ് ചന്ദ്ര, ജില്ല പഞ്ചായത്തംഗം അബ്ദുള്‍ മുത്തലിബ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: