കോട്ടയം: വടവാതൂര്‍ ഇഎസ്ഐ ഡിസ്പെന്‍സറിയിലെ ഇന്‍ഷ്യര്‍ ചെയ്യപ്പെട്ട തൊഴിലാളികള്‍, 13-6-2014 മുതല്‍ 1-6-2015 വരെയുള്ള കാലയളവില്‍ സമര്‍പ്പിച്ച 1000 രൂപ വരെയുള്ള മെഡിക്കല്‍ റീഇംബേഴ്സ്മെന്റ് ക്ലെയിമുകളിലെ അര്‍ഹമായ തുകയുടെ വിതരണം ആരംഭിച്ചു. രണ്ടായിരത്തി എഴുന്നൂറ്റി അമ്പത്തിയാറ് അപേക്ഷകളിലെ ആനുകൂല്യമാണ് വിതരണം ചെയ്യുന്നത്. അര്‍ഹരായ തൊഴിലാളികള്‍ ഇഎസ്ഐ കാര്‍ഡും ക്ലെയിം സ്ലിപ്പുകളുമായി നേരിട്ട് ഡിസ്പെന്‍സറി ഓഫീസിലെത്തി തുക കൈപ്പറ്റണം.
ഓഫീസ് പ്രവര്‍ത്തിദിനങ്ങളില്‍ രാവിലെ 10.30 മുതല്‍ ഉച്ചതിരിഞ്ഞ് 3 വരെ തുക വിതരണം. ആനുകൂല്യം മൂന്ന് മാസം വരെ ലഭിക്കും. നിശ്ചിത കാലയളവിനുള്ളില്‍ തുക കൈപ്പറ്റാത്ത ഐപികളുടെ സാമ്പത്തിക അനുകൂല്യം നഷ്ടപ്പെടുന്നതും സര്‍ക്കാരിലേക്ക് തിരിച്ചടക്കുന്നതുമാണെന്ന് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.സി. തോമസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: