ചിങ്ങവനം: കോട്ടയം കൈനടി റൂട്ടില്‍ ജീസസ് ബസ്സില്‍ മോഷണം നടത്തിയ നാടോടി സ്ത്രീകളെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു. പളനി സ്വദേശികളായ ജയലക്ഷ്മി (40), മുത്ത് (38) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പുനലൂര്‍ റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്ന ഇവര്‍ വിവിധ സ്ഥലങ്ങളിലായി ബസ്സില്‍ മലയാളി സ്ത്രീകളുടേതു പോലെ വസ്ത്രം ധരിച്ചാണ് ഇവര്‍ മോഷണം നടത്തുന്നതെന്ന് ചിങ്ങവനം എസ്.ഐ കെ.പി ടോംസണ് പറഞ്ഞു. കൈനടിയില്‍ നിന്നും ബസ്സില്‍ കയറിയ ഇവര്‍ ചിങ്ങവനം സ്റ്റോപിലെത്തിയപ്പോള്‍ യാത്രക്കാരിയുടെ ബാഗില്‍ നിന്നും പേഴ്സ് മോഷ്ടിക്കുകയായിരുന്നു. പേഴ്സ് മോഷ്ടിക്കുന്ന ശ്രദ്ധയില്‍പ്പെട്ട മറ്റ് യാത്രക്കാര്‍ ചേര്‍ന്ന് പ്രതികളെ പിടികൂടി ബസ്സിനുള്ളില്‍ തടഞ്ഞ് വെച്ചതിന് ശേഷം പോലീസില്‍ അറിയിക്കുകയായിരുന്നു. പ്രതികളെ ചങ്ങനാശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: