പാമ്പാടി: തമിഴ്നാട്ടിലെ കൂടംകുളം ആണവനിലയത്തില്‍നിന്നും തൃശൂരിലേക്ക് 400 കെവി ലൈന്‍ വലിക്കുവാനുള്ള ശ്രമങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ആയിരക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന പ്രസ്തുത ലൈനിനുവേണ്ടിയുള്ള സര്‍വ്വെ നടപടികള്‍ നിരക്ത്തിവയ്ക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. കൊല്ലം, പത്തനംതിട്ട, കോട്ടയം തുടങ്ങിയ ജില്ലകളിലെ കാര്‍ഷിക മേഖലയില്‍കൂടിയാണ് ലൈന്‍ വലിക്കുവാന്‍ സംസ്ഥാന വൈദ്യുതിബോര്‍ഡ് ശ്രമിക്കുന്നത്. ഇതിനെതിരെ കൂടുതല്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് ആക്ഷന്‍ കൗണ്‍സില്‍ രൂപം നല്കി.
ജനങ്ങളുടെ ആശങ്കകളും ആവലാതികളും കേള്‍ക്കാന്‍ സര്‍ക്കാരും വൈദ്യുതി ബോര്‍ഡും തയ്യാറാകണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നു. ഇലട്രിക്സിറ്റി ബോര്‍ഡ് എക്സിക്യൂട്ടീവ് എന്‍ജീനയറുടെ നേതൃത്വത്തില്‍ കൂരോപ്പട പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ സര്വ്വെയ്ക്കെത്തിയ ഉദ്യോഗസ്ഥരുടെ മുമ്പില്‍ നാട്ടുകാര്‍ തങ്ങളുടെ പ്രതിഷേധമറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: