ചങ്ങനാശ്ശേരി: ആര്‍ച്ച് ബിഷപ്പ് കാവുകാട്ട് മെമ്മോറിയല്‍ സീനിയര്‍ സെക്കന്ററി സ്കൂളില്‍ അഖില കേരള ഇന്റര്‍ സ്കൂള്‍ ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ഇന്ന് ആരംഭിക്കും. ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കേരള സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ഡോ. ബിനു വര്‍ഗ്ഗീസ് പതാക ഉയര്‍ത്തും. ഇന്ത്യന്‍ വനിത ബാസ്ക്കറ്റ് ബോള്‍ ടീം ക്യാപ്റ്റന്‍ ഗീതു അന്ന രാഹൂല്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍ ബി. മദര്റോസ് കുന്നത്ത്പുരയിടം അദ്ധ്യക്ഷത വഹിക്കും. പ്രിന്‍സിപ്പാള്‍ സി. റോസ്മേരി, മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ.ആര് പ്രകാശ്, പിടിഎ പ്രസിഡന്റ് സാജന് ജോയ് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: