പാലക്കാട്: ബിജെപിയുടെ വളര്‍ച്ചയില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനുമുള്ള അങ്കലാപ്പും ആശങ്കയുമാണ് ഇപ്പോള്‍ കാണുന്ന അക്രമങ്ങളുടെ പുറകിലെന്ന് ബിജെപി ദേശീയസമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന 717 പേരെ സ്വീകരിക്കുന്ന യോഗം പാലക്കാട് സ്റ്റേഡിയം സ്റ്റാന്‍ഡില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് മുമ്പ് സിപിഎമ്മിലെയും കോണ്‍ഗ്രസിലെയും പല മുതിര്‍ന്ന നേതാക്കളും ബിജെപിയിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കനുകൂലമായ രാഷ്ട്രീയ ധ്രുവീകരണമാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. അദ്ദേഹം പറഞ്ഞു.
വിവിധ ഹിന്ദുസാമുദായിക നേതാക്കള്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ ശരിയാണോ എന്ന് സിപിഎമ്മും കോണ്‍ഗ്രസും മറുപടി പറയണം. അരുവിപ്പുറത്ത് സാമുദായിക വിപ്ലവം ഉണ്ടായെങ്കില്‍ അരുവിക്കരയില്‍ മറ്റൊരു വിപ്ലവം ആരംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് പി.സ്മിതേഷ് അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ സമിതി അംഗം എന്‍. ശിവരാജന്, ജില്ലാ പ്രസിഡന്റ് സി.കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. എസ്.ആര്. ബാലസുബ്രഹ്മണ്യം, കെ.സുധീര്‍, മധു, ബിജെപി കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. അഡ്വ.ഇ. കൃഷ്ണദാസ് സ്വാഗതവും മധു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: