നെടുമ്പാശ്ശേരി: കൊച്ചി മെട്രോയുടെ പുതിയ ലോഗോ മുഖ്യമന്ത്രി പുറത്തിറക്കി. നെടുമ്പാശ്ശേരി വിമാനത്താവളത്തില%8T ഒരുക്കിയ പ്രത്യേക ചടങ്ങിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ലോഗോ പ്രകാശനം ചെയ്തത്.
ചടങ്ങുകള്‍ക്ക് ശേഷം മുഖ്യമന്ത്രി മെട്രോയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തി. ഇടപ്പള്ളി, മുട്ടം, പുളിഞ്ചുവട്, ആലുവ, കുസാറ്റ്, കളമശേരി തുടങ്ങിയ സ്ഥലങ്ങളില്‍ മുഖ്യമന്ത്രി പരിശോധന നടത്തി. മുഖ്യമന്ത്രി കൊച്ചി മെട്രോ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അറിയിച്ചു.
നൂറ് ദിവസത്തിനകം കൊച്ചി മെട്രോയുടെ കോച്ചുകള്‍ കേരളത്തിലെത്തുമെന്നും ഇതു വരെയുള്ള നിര്‍മാണത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗതാഗത വൈദ്യുതി വകുപ്പു മന്ത്രി ആര്യാടന് മുഹമ്മദ്, പിഡബ്ല്യൂഡി മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്, മേയര്‍ ടോണി ചമ്മിണി, ഡിഎംആര്‍സി മുഖ്യ%R4പദേഷ്ടാവ് ഇ. ശ്രീധരന്, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് ഐഎഎസ്, ജിസിഡിഎ ചെയര്മാന് എന്‍.വേണുഗോപാല്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: