തിരുവനന്തപുരം: കേരളകൗമുദി ഫോട്ടോ എഡിറ്റര്‍ എസ്.എസ് റാം(48) അന്തരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച തിരുവനന്തപുരം പ്രസ് ക്ലബ്ബിലായിരിക്കെ മസ്തിഷ്ക്കാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ശ്രീചിത്രാ മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയോടെ ആരോഗ്യസ്ഥിതി വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.
കഴിഞ്ഞ 22 വര്‍ഷമായി കേരളകൗമുദിയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ജയലക്ഷ്മിയാണ് ഭാര്യ.
ഉച്ചയ്ക്ക് ഒരു മണിയോടെ കേരളകൗമുദി തിരുവനന്തപുരം ഓഫീസിലെത്തിച്ച ശേഷം മൃതദേഹം പൊതുദര്‍ശനത്തിനായി പ്രസ് ക്ലബ്ബിലേക്ക് കൊണ്ടുപോയി. സംസ്കാരം നാളെ രാവിലെ പത്തിന് കരമന ബ്രാഹ്മണസമൂഹം ശ്മശാനത്തില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: