കൊളംബോ: ശ്രീലങ്കന്‍ പാര്‍ലമെന്റിലെ ഔദ്യോഗിക പ്രതിപക്ഷ പാര്‍ട്ടിയായി തമിഴ് പാര്‍ട്ടിയായ ടിഎന്‍എയെ പ്രഖ്യാപിച്ചു.
പാര്‍ട്ടി നേതാവ് ആര്. സംപന്തന്‍ പ്രതിപക്ഷ നേതാവാകും. 32 വര്‍ഷ ത്തിന് ശേഷമാണ് ന്യൂനപക്ഷമായ തമിഴ് വംശജരുടെ പാര്‍ട്ടി പ്രതിപക്ഷമായി തെരഞ്ഞെടുക്കപ്പെടുന്നത്.
യുപിഎഫ്എ പ്രതി പക്ഷ നേതൃപദവി അവകാശപ്പെട്ടില്ലെന്നും അതിനാല്‍ സംപന്ത നെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കുകയാണെന്നും സ്പീക്കര്‍ കരു ജയസൂര്യ പാര്‍ലമെന്റില്‍ പറഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെ ടുപ്പില്‍ 16 സീറ്റുകള്‍ ടിഎന്‍എ നേടിയിരുന്നു.
പ്രതിപക്ഷ നേതാവാകുന്ന രണ്ടാമത്തെ തമിഴ്നേതാവാണ് സംപന്തന്‍. 1977ല്‍ തമിഴ് യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് നേതാവ് അപ്പാപ്പിള്ളൈ അമൃതലിംഗം പ്രതിപക്ഷ നേതാവായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: