കുട്ടനാട്: നെടുമുടി നായര്‍ സമാജം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപകദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ന്സ്കൂളിലെ വിദ്യാര്‍ഥികള്‍ അധ്യാപകരാകും.
രാവിലെ സ്കൂള്‍ അസംബ്ലി മുതല്‍ മുഴുവന്‍ പ്രവര്‍ത്തനങ്ങളും കുട്ടികളായിരിക്കും നിയന്ത്രിക്കുന്നത്. അധ്യാപകര്‍ക്ക് പകരം മുഴുവന്‍ ക്ലാസ്സുകളിലും കുട്ടി അധ്യാപകര്‍ ക്ലാസെടുക്കും. ഇതിനായി കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം നല്കി. മുഴുവന്‍ അധ്യാപകരും ക്ലാസ്സുകളില്‍ വിദ്യാര്‍ഥികളായി എത്തും. രാവിലെ 9.30ന് നടക്കുന്ന സമ്മേളനത്തില്‍ വെണ്മണി രാജഗോപാല്‍ മുഖ്യാതിഥിയാകും. ഗുരുവന്ദനവും സമ്മേളനത്തിനോട് അനുബന്ധിച്ച് ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: