ന്യൂദല്‍ഹി: ഭാരതത്തില്‍ മാനഭംഗങ്ങള്‍ കൂടാന്‍ കാരണം അശഌല ചിത്രനായിക സണ്ണി ലിയോണ്‍ അഭിനയിച്ച ഗര്‍ഭനിരോധന ഉറയുടെ പരസ്യമാണെന്ന് മുതിര്‍ന്ന സിപിഐ നേതാവ് അതുല്‍ അന്ജന്. ഈ പരസ്യം ആവര്‍ത്തിച്ചാവര്‍ത്തിച്ച് കാണിക്കുന്നതാണ് രാജ്യത്ത് മാനഭംഗങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം.ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് അതുല്‍ പറഞ്ഞു.
പരസ്യം ഇനിയും കാണിച്ചുകൊണ്ടിരുന്നാല്‍ തീര്‍ച്ചയായും മാനഭംഗങ്ങളും കൂടും. വിഡ്ഡിപ്പെട്ടി തുറന്നാല്‍ സണ്ണി ലിയോണ്‍ എന്ന പെണ്ണിനെ കാണാം. ലോകത്തേറ്റവും അശഌലമായ ചിത്രങ്ങളിലെ നായികയാണ് അവര്‍. അവര്‍ കടല്‍ത്തീരത്ത് കമിഴ്ന്നു കിടന്ന് ഗര്‍ഭനിരോധന ഉറ പ്രോല്‍സാഹിപ്പിക്കുന്ന പരസ്യമാണ് ഇപ്പോള്‍ ടിവിയില്‍.
ഈ പരസ്യം ലൈംഗികത ബാധിച്ച മനസാണ് ഉണ്ടാക്കുന്നത്. ഇത് നിങ്ങളുടെ സംവേദനക്ഷമത നശിപ്പിക്കും. ഇത്തരം പരസ്യങ്ങള്‍ തുടര്‍ന്നും ടിവിയില്‍ കാണിച്ചാല്‍ മാനഭംഗങ്ങള്‍ വര്‍ദ്ധിക്കുക തന്നെ ചെയ്യും. അന്ജന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: