ന്യൂയോര്‍ക്ക്: ഇരുപതാമത് ഹിന്ദു സംഘടന് ദിവസ് ന്യൂയോര്‍ക്കിലെ ഫഌഷിങ്ങ് ഗണേഷ് ടെമ്പിളില്‍ നടന്നു. ഭാരത-അമേരിക്ക ഇന്റലക്ച്വല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വിപുലമായ സമ്മേളനത്തില്‍ ഡോ. സുബ്രഹ്മണ്യന് സ്വാമി, രാജീവ് മല്‍ഹോത്ര, സുരേഷ് ചവ്ഹാങ്കെ (സുദര്ശന് ന്യൂസ്), എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. നിരവധി ഹിന്ദു സംഘടനകളുടെ നേതാക്കളും ആശംസകള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
നൂറുകണക്കിനാളുകള്‍ പങ്കെടുത്ത സമ്മേളനത്തില്‍ വെച്ച് ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ ഇടയില്‍ ഐക്യം ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഡോ. സുബ്രഹ്മണ്യന് സ്വാമി വ്യക്തമാക്കി. ഹിന്ദുക്കളുടെ സ്വാധീനം സമൂഹത്തില്‍ എങ്ങനെ നേടിയെടുക്കാനാവും എന്ന് രാജീവ് മല്‍ഹോത്ര വിശദീകരിച്ചു. ഭാരതത്തിലെ മാധ്യമങ്ങളുടെ പക്ഷപാതവും അതിനെ എങ്ങിനെ അതിജീവിക്കാം എന്നുമുള്ള വിഷയങ്ങളാണ് സുരേഷ് ചവ്ഹാങ്കെ സംസാരിച്ചത്.
നാരായണ്‍ കടാരിയ, അരീഷ് സഹാനി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഹിന്ദു സംഘടനാ ദിവസ് സംഘടിപ്പിച്ചത്. ബിജെപി ന്യൂയോര്‍ക്ക് കണ്‍വീനര്‍ ശിവദാസന്‍ നായര്‍ നന്ദി പറഞ്ഞു. കേരളത്തിലെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിനു ആദി ശങ്കരന്റെ പേരിടാന്‍ കേന്ദ്രസര്‍ക്കാരിനും വേ്യാമയാന മന്ത്രാലയത്തിനും സമര്‍പ്പിക്കുന്നതിനുള്ള നിവേദനം സമ്മേളനത്തില്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: