തിരുവനന്തപുരം: പതിനൊന്നാമത് എസ്ബിറ്റി ജി.വി. രാജ ഫുട്ബോള്‍ ഫൈനല്‍ ഞായറാഴ്ച. വിജയിക്കുന്ന ടീമിനും രണ്ടാംസ്ഥാനത്തെത്തുന്ന ടീമിനും ജി.വി. രാജ ട്രോഫിയും വ്യക്തിഗത ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കുമെന്ന് ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്മാന് വി.ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൂടാതെ മികച്ച ഗോള്‍ കീപ്പറിനും, കളിക്കാരനും ട്രോഫികള്‍ വിതരണം ചെയ്യും. ഫുട്ബോള്‍ ടൂര്‍ണമെന്റ് മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ദൃശ്യ-പത്ര മാധ്യമപ്രവര്ത്തക്കും ഫോട്ടോഗ്രാഫര്‍ക്കും ക്യാഷ് അവാര്‍ഡും മെമന്റോകളും വിതരണം ചെയ്യും. ജില്ലക്കുവേണ്ടി കളിച്ചിട്ടുള്ള തിരുവനന്തപുരത്ത സ്ഥിരതാമസമാക്കിയ 55 വയസ്സിന് മുകളില്‍ പ്രായമുള്ള പഴയകാല കളിക്കാരെയും ഫുട്ബോള്‍ കോച്ചിനെയും റഫറിമാരേയും ഫൈനല്‍ മത്സര ദിവസം ആദരിക്കും. മത്സരത്തോടനുബന്ധിച്ച് പ്രവചന മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. വിജയിക്കുന്ന ടീം, നേടുന്ന ഗോള്‍ എന്നിവ കൃത്യമായി പ്രവചിക്കുന്ന അഞ്ചു പേര്‍ക്ക് ഒരു പവന് വീതം സമ്മാനം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: