തൃശൂര്‍: ശോഭ സിറ്റിയില്‍ വെച്ച് കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ വിധവയായ ജമന്തി ചന്ദ്രബോസിന് ഔഷധിയില്‍ ജോലി നല്‍കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ഇന്നലെ നടന്ന ഔഷധി ബോര്‍ഡ് യോഗം അംഗീകരിച്ചു. സര്‍ക്കാര്‍ അനുമതി ലഭിച്ചയുടന്‍ ജമന്തിക്ക് ടൈപ്പിസ്റ്റായി ഔഷധിയില്‍ നിയമനം നല്‍കുന്നതാണെന്ന് ചെയര്മാന് അഡ്വ. ജോണി നെല്ലൂര്‍, ബോര്‍ഡ് മെമ്പര്‍മാരായ എം.ആര്. രാമദാസ്, ഉതൂപ്പ് തോമസ്, മാനേജിംഗ് ഡയറക്ടറുടെ ചാര്‍ജ്ജ് വഹിക്കുന്ന കെ.ശശിധരന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: