ചേനപ്പാടി: തിരുവാറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ജന്മാഷ്ടമിസദ്യക്ക് ചേനപ്പാടി ഗ്രാമത്തിന്റെ പാളത്തൈര് സമര്‍പ്പണം വ്യാഴാഴ്ച നടന്നു. വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തില്‍ തയ്യാറാക്കിയ തൈരും ചേനപ്പാടിയിലെ ഭക്തര്‍ സമര്‍പ്പിക്കുന്ന തൈരും ചേര്‍ത്ത് ആയിരം ലിറ്റര്‍ തൈരാണ് ഭക്തിനിര്‍ഭരമായ ഘോഷയാത്രയായി കൊണ്ടുപോയത്. പ്രാചീനകാലത്ത് ചേനപ്പാടിയില്‍ നിന്ന് പാളപ്പാത്രങ്ങളില്‍ ആറന്മുളയ്ക്ക് തൈര് കൊണ്ടുപോയിരുന്നതിന്റെ ഓര്‍മ്മയില്‍ പാളകളില്‍ തയ്യാറാക്കിയ തൈരും കൊണ്ടുപോകും. ചേനപ്പാടി ഇളംങ്കാവ് ഭഗവതി ക്ഷേത്രം, ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രം, ഇടയാറ്റുകാവ് ദേവി ക്ഷേത്രം, പൂതക്കുഴി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, കണ്ണംപള്ളി ഭഗവതി ക്ഷേത്രം, കുറ്റിക്കാട്ട് കാവ് ദേവി ക്ഷേത്രം, കിഴക്കേക്കര ഭഗവതി ക്ഷേത്രം, ശ്രീ മഹാലക്ഷ്മി കാണിക്കമണ്ഡപം എന്നിവിടങ്ങളില്‍ വഴിപാട് നടത്തി ചേനപ്പാടി എസ്എന്‍ഡിപിയോഗം, പരുന്തന്മല ദേവി വിലാസം കാണിക്കമണ്ഡപം, വിഴിക്കത്തോട് ഭജന സമിതി തുടങ്ങി വിവിധ സംഘടനകളുടെ സഹകരണത്തോടെയായിരുന്നു ഘോഷയാത്ര.
കിഴക്കേക്കര ദേവിക്ഷേത്രത്തില്‍ നിന്ന് പൂജിച്ച് നല്കിയ പാളത്തൈര് സമിതി അംഗങ്ങള്‍ ഏറ്റുവാങ്ങി. ഘോഷയാത്ര എംഎല്‍എ പി.സി.ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. വനിതാ കമ്മീഷന് അംഗം ഡോ. ജെ. പ്രമീളാ ദേവി അനുഗ്രഹ പ്രഭാഷണം നടത്തി. സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍ മുഖ്യ രക്ഷാധികാരിയായി ശ്രീ പാര്‍ത്ഥസാരഥി ഭക്തജന സമിതിയാണ് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: