കൊച്ചി: കലൂര്‍ പള്ളിമുക്ക് കവലയില്‍ സ്ത്രീയെ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. ജംഗ്ഷനില്‍ ഉടമസ്ഥരില്ലാത്ത ചാക്ക് അനങ്ങുന്നത് കണ്ട് തുറന്ന് നോക്കിയപ്പോഴാണ് ഉള്ളില്‍ സ്ത്രീയാണെന്ന് മനസ്സിലായത്.
ഉദ്ദേശം 45 വയസ്സുള്ള സ്ത്രീ അബോധാവസ്ഥയിലായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് അബോധാവസ്ഥയിലായിരുന്ന ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംശയാസ്പദമായ സാഹചര്യത്തില്‍ മദ്യലഹരിയില്‍ കണ്ടെത്തിയ യുവാവിനെ പോലീസ് ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തു.
അബോധവസ്ഥയില്‍ തുടരുന്ന സ്ത്രിയുടെ മുഴുവന്‍ വിവരങ്ങളും അറിവായിട്ടില്ല. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഇവര്‍ മദ്യലഹരിയാലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ആക്രി പെറുക്കുന്ന സ്ത്രീയാണിവരെന്നും, സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് തമിഴ്നാട് തിരുനെല്വിക്കാരനായ മണിരാജാണെന്നും പോലീസറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: