ഭുവനേശ്വര്‍: ഭാരതത്തിന്റെ മിസൈല്‍ വിക്ഷേപണ കേന്ദ്രമായ ‘വീലര്‍ ഐലന്‍ഡ്’ ഇനി മുതല്‍ മുന്‍ രാഷ്ട്രപതിയും ഭാരതത്തിന്റെ മിസൈല്‍ മാനുമായ എപിജെ അബ്ദുള്‍ കലാമിന്റെ പേരില്‍ അറിയപ്പെടും. ഒഡീഷ സര്‍ക്കാരാണ് ഇതു സംബന്ധിച്ച് തീരുമാനം കൈകൊണ്ടത്. കലാമിനോടുള്ള ആദരസൂചകമായാണ് ‘വീലര്‍ ഐലന്‍ഡിന്’ അദ്ദേഹത്തിന്റെ പേര് നല്‍കുന്നത്.
ഔറംഗസേബ് റോഡിന് കലാമിന്റെ പേര് നല്‍കിയതിന് പിന്നാലെയാണ് വീലര്‍ ഐലന്‍ഡിനും അദ്ദേഹത്തിന്റെ പേര് നല്‍കുന്നത്. ഒഡീഷ തലസ്ഥാനമായ ഭൂവനേശ്വറില്‍ നിന്ന് 150 കിലോമീറ്റര്‍ മാറിയാണ് വീലര്‍ ഐലന്‍ഡ് സ്ഥിതി ചെയ്യുന്നത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് ഭാരതത്തിന്റെ ‘ജനകീയ രാഷട്രപതി’ ഓര്‍മ്മയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: