തുറവൂര്‍: മുച്ചക്ര മോട്ടോര്‍ വാഹനം വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്തോഫീസിനു മുന്നില്‍ അംഗപരിമിതന്റെ ഒറ്റയാള്‍ സമരം.
പട്ടണക്കാട് പഞ്ചായത്ത് 15-ാംഓര്ഡില് കിഴക്കേ മണിയന്തറ കരുണാകരന്റെ മകന് ലാലപ്പനാണ് ഒറ്റയാള്‍ സമരം നടത്തിയത്.പ്ലാന്‍ ഫണ്ടില്‍പ്പെടുത്തി വികലാംഗര്‍ക്ക് വിതരണം ചെയ്യേണ്ട മുച്ചക്ര മോട്ടോര്‍ വാഹനം വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.
ചേര്‍ത്തല എംഎല്‍എ പി.തിലോത്തമന് സ്ഥലത്തെത്തി നടത്തിയ ചര്‍ച്ച നടത്തിയതിനെതിനെത്തുടര്ന്ന് വൈകിട്ടോടെ സമരം അവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: