ന്യൂയോര്‍ക്ക്: ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-സ്പാനിഷ് താരം ഫെര്‍ണാണ്ടോ വെര്‍ദാസ്കോ സഖ്യം യുഎസ് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗം ഡബിള്‍സ് രണ്ടാം റൗണ്ടില്‍. ജര്‍മനിയുടെ ഫ്ലോറിയന്‍ മേയര്‍-ഫ്രാങ്ക് മോസര്‍ സഖ്യത്തെയാണ് പേസും ഫെര്‍ണാണ്ടോയും ചേര്‍ന്ന് തോല്‍പ്പിച്ചത്. സ്കോര്‍: 6-2, 6-3. നേരത്തെ മാര്‍ട്ടിന ഹിംഗിസിനൊപ്പം ലിയാണ്ടര്‍ മിക്സഡ് ഡബിള്‍സിന്റെ രണ്ടാം റൗണ്ടിലും പ്രവേശിച്ചിരുന്നു.
വനിതാ ഡബിള്‍സില്‍ ഒന്നാം നമ്പര്‍ ജോഡികളായ ഇന്ത്യയുടെ സാനിയ മിര്‍സ-സ്വിറ്റ്സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യവും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്. നിലവിലെ വിംബിള്‍ഡണ്‍ ജേതാക്കളായ ഇന്ത്യ-സ്വിസ് സഖ്യം അമേരിക്കയുടെ കാറ്റ്ലി ക്രിസ്റ്റിയന്‍-സബ്രിന സാന്റാമാരിയ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. സ്കോര്‍: 6-1, 6-2.
പ്രതികരിക്കാൻ ഇവിടെ എഴുതുക: