കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന് സംഘടിപ്പിക്കുന്ന മിക്സഡ് ഏജ് ടൂര്‍ണ്ണമെന്റ് ഇന്ന് ആരംഭിക്കും. ഈ മാസം 15 വരെയാണ് ടൂര്‍ണ്ണമെന്റ്.
സൗത്ത് സോണ്‍, സെന്‍ട്രല്‍ സോണ്‍, നോര്‍ത്ത് സോണ്‍ എന്നിങ്ങനെ മൂന്നായി തിരിച്ച് നടത്തുന്ന ടൂര്‍ണ്ണമെന്റില്‍ ജില്ലാ ടീമുകളാണ് കളിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ടീമുകള്‍ ഉള്‍പ്പെടുന്നതാണ് സൗത്ത് സോണ്‍, ഇടുക്കി, പാലക്കാട്, എറണാകുളം, തൃശ്ശൂര്‍, എന്നീ ടീമുകള്‍ സെന്‍ട്രല്‍ സോണിലും കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, കാസര്‍ക്കോട് ടീമുകള്‍ നോര്‍ത്ത് സോണിലും കളിക്കും.
ത്രിദിന ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഓരോ പ്ലെയിങ്ങ് ഇലവനിലും 2 സീനിയര്‍ കളിക്കാരും 1 അണ്ടര്‍ 25 പ്ലെയറും 3 അണ്ടര്‍ 23 കളിക്കാരും 4 അണ്ടര്‍ 19 കളിക്കാരും 1 അണ്ടര്‍ 16 പ്ലെയറും ഉള്‍പ്പെടുന്നു.
തിരുവനന്തപുരം സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ട്, പാലക്കാട് കോട്ട മൈതാനം, എറണാകുളം രാജഗിരി കോളേജ് ഗ്രൗണ്ട്, സെന്റ് പോള്‍സ് കോളേജ് ഗ്രൗണ്ട്, തലശ്ശേരി കോണോര്‍ വയല്‍ സ്റ്റേഡിയം, പെരിന്തല്‍മണ്ണ സ്റ്റേഡിയം എന്നിവിടങ്ങളാണ് മത്സരവേദി.
ജൂനിയര്‍ കളിക്കാര്‍ക്ക് സീനിയര്‍ കളിക്കാര്‍ക്കൊപ്പം കളിക്കാനുള്ള അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് കെ. സി. എ മിക്സഡ് ഏജ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: