കൊച്ചി: ശ്രീകൃഷ്ണജയന്തി ദിനമായ ഇന്ന് കേരളം അമ്പാടിയായി മാറും. ഗ്രാമ-നഗര ഭേദമന്യേ കേരളം ഇന്ന് ശ്രീകൃഷ്ണ ലീലകളാല്‍ നിറയും.
ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് അയ്യായിരത്തിലേറെ കേന്ദ്രങ്ങളില്‍ ഇന്ന് ശോഭായാത്രകള്‍ നടക്കും.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട, തൃശൂര്‍, കൊല്ലം എന്നീ മഹാനഗരങ്ങളിലും മറ്റ് ജില്ലാ കേന്ദ്രങ്ങളിലും മഹാശോഭായാത്രകള്‍ നടക്കും. ഗുരുവായൂര്‍ ക്ഷേത്രം ഉള്‍പ്പെടെ സംസ്ഥാനത്തെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ ഇന്ന് പ്രത്യേക പൂജകളും ആഘോഷങ്ങളും ഉണ്ടാകും. ഉറിയടി തുടങ്ങിയ മത്സരങ്ങളും ശ്രീകൃഷ്ണ കഥാപ്രവചനങ്ങളും വിവിധ കേന്ദ്രങ്ങളില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: