മുംബൈ: പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ ആദേശ് ശ്രീവാസ്തവ (49)അന്തരിച്ചു. ശനിയാഴ്ച ഉച്ചക്കായിരുന്നു അന്ത്യം. മുംബൈ കോകിലാബെന്‍ ആശുപത്രിയില്‍ ക്യാന്‍സറിന് ചികില്‍സയിലായിരുന്നു.
പുലര്‍ച്ചെ 12 മണിയോടെയാണ് മരിച്ചത്. മരണ സമയത്ത് ഭാര്യയും നടിയുമായ വിജേത പണ്ഡിറ്റ്, സഹോദരങ്ങളായ ജിതിന്, ലളിത് പണ്ഡിറ്റ് എന്നിവര്‍ അടുത്തുണ്ടായിരുന്നു. 2011ലാണ് ആദേശ് കാന്‍സര്‍ രോഗബാധിനായത്.
രാജ്നീതി, ബാബൂല്‍, ചല്‍ത്തേ ചല്‍ത്തേ, കഭി ഖുശീ കഭി ഗം, ദീവാനാപന്‍, ദില്‍ നേ ഫിര്‍ പ്യാര് കിയാ, മേജര്‍ സാബ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. അടുത്തിടെ റിലീസ് ചെയ്ത ‘വെല്‍ക്കം ബാക്ക്’ എന്ന സിനിമയിലാണഅ അദ്ദേഹം അവസാനം സംഗീത സംവിധാനം നിര്‍വഹിച്ചത്. ‘സ രി ഗ മ പ’ എന്ന റിയാലിറ്റി ഷോയില്‍ വിധി കര്‍ത്താവായും ആദേശ് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: