കൊച്ചി : ദേശീയ അധ്യാപക ദിനാഘോഷത്തില്‍ പങ്ക് ചേര്‍ന്ന് ഗൂഗിളും. ബോര്‍ഡില്‍ കണക്ക് ചെയ്യുന്ന അധ്യാപകനെയും കുട്ടിയെയുമാണ് ഗൂഗിള്‍ ഡൂഡിലില്‍ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ എല്ലാ അടിസ്ഥാന ശാസ്ത്രങ്ങളേയും സംഗീതത്തെയും അധ്യയന വിഷയങ്ങളെയും ബോര്‍ഡില്‍ വരച്ചു ചേര്‍ത്തിരിക്കുന്നു.
ഭാരതത്തിന്റെ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനുമായിരുന്ന ഡോ.സര്‍വേപ്പിള്ളി രാധാകൃഷ്ണന്റെ പിറന്നാള്‍ ദിനമായ സെപ്റ്റംബര്‍ അഞ്ചാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. തന്റെ ജന്മദിനം ആഘോഷിക്കാതെ രാജ്യത്തെ ഓരോ അധ്യാപകര്‍ക്കും വേണ്ടി നീക്കി വെക്കണമെന്ന ഡോ. എസ് രാധാകൃഷ്ണന്റെ വാക്കുകളെ ശരിവയ്ക്കുകയാണ് ഗൂഗിളും.
അധ്യാപകന് എക്സിന്റെ വില കണ്ടെത്താനായുള്ള കണക്ക് ബോര്‍ഡില്‍ എഴുതി നല്കുന്നു. തുടര്‍ന്ന് ഉടന്‍തന്നെ കുട്ടി അതിന്റെ ക്രിയാ വഴികളിലൂടെ ഉത്തരം നല്‍കുന്നരീതിയിലാണ് ഗൂഗിളിന്റെ ഡൂഡില്‍ ഒരുക്കിയിരിക്കുന്നത്. അധ്യാപകന്റെ അനുമോദനം നേടുന്നതുമാണ് ഈ അധ്യാപക ദിന പ്രത്യേക ഡൂഡിലിന്റെ ആശയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: