തിരുവനന്തപുരം: നീന്തല്‍ക്കുളത്തിലെ റെക്കോര്‍ഡ് മഴയില്‍ ഒന്‍പതാമത് സംസ്ഥാന കോളേജ് ഗെയിംസിന് തിളക്കമാര്‍ന്ന തുടക്കം. ഗെയിംസിന്റെ ആദ്യ ദിനത്തില്‍ പിറന്നത് ഒന്‍പതു റെക്കോഡുകള്‍. ഇതില്‍ എട്ടു റെക്കോഡും നീന്തല്‍ക്കുളത്തില്‍ നിന്ന്. പിരപ്പന്‍കോട് ഇന്റര്‍നാഷണല്‍ അക്വാട്ടിക് കോപ്ലക്സില്‍ നടന്ന മത്സരങ്ങളില്‍ പുരുഷ-വനിതാ വിഭാഗങ്ങളിലായി 400 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 200 മീറ്റര്‍ ബാക്ക് സ്ട്രോക്, 100 മീറ്റര്‍ ബട്ടര്‍ഫ്ളൈസ്, പുരുഷ വിഭാഗം 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍, വനിതകളുടെ 100 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്ക് എന്നീ ഇനങ്ങളിലാണ് റെക്കോഡുകള്‍ പിറന്നത്. പുരുഷന്മാരുടെ 400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ തിരുവനന്തപുരം എംജി കോളേജിലെ ആര്. രാകേഷാണ് റെക്കോഡോടെ സ്വര്‍ണം നേടിയത്. ചെമ്പഴന്തി എസ്എന്‍ കോളേജിലെ വിഷ്ണു പ്രസാദ് വെള്ളിയും എംജി കോളേജിലെ തന്നെ ശിവപ്രസാദ് വെങ്കലവും നേടി.
വനിതകളുടെ 400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ എംജി കോളേജിലെ തന്നെ ശ്രീക്കുട്ടി റെക്കോഡോടെ സ്വര്‍ണം നേടി. 2014ല്‍ തൃശൂര്‍ വിമല കോളേജിലെ പ്രിയ സ്ഥാപിച്ച 5.31.45 എന്ന സമയമാണ് ശ്രീക്കുട്ടി 5.10.20 മിനിട്ടില്‍ മറികടന്നത്. നിലവിലെ റെക്കോഡിനുടമയായ പ്രിയക്ക് രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. വനിതകളുടെ 100 മീറ്റര്‍ ഫ്രീസ്റ്റൈലിലും ശ്രീക്കുട്ടി സ്വര്‍ണം നേടി. 400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ചെമ്പഴന്തി എസ്എന്‍ കോളേജിലെ ഐ.വി. രാഖിക്കാണു വെങ്കലം.
പുരുഷന്മാരുടെ 200 മീറ്റര്‍ ബാക് സ്ട്രോക്കില്‍ ചെമ്പഴന്തി എസ്എന്‍ കോളേജിലെ രാഹുല്‍ കൃഷ്ണനാണു റെക്കോഡ് നേടിയത്. 2.27.50 ആണു രാഹുലിന്റെ സമയം. തൃശൂര്‍ സെന്റ് തോമസിലെ ബിനു ഐസക് വെള്ളിയും, തിരുവനന്തപുരം എംജി കോളേജിലെ എച്ച്.ആര്. രഞ്ജിത് വെങ്കലവും നേടി. വനിതാ വിഭാഗത്തില്‍ ചെമ്പഴന്തി എസ്എന്നിലെ പി. ഗ്രീഷ്മ 2.53.68 എന്ന റെക്കോഡ് കുറിച്ചു. വിമല കോളേജിലെ സി. പ്രിയ വെള്ളിയും സ്കൂള്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കണ്ണൂരിലെ മഹിമ വെങ്കലവും നേടി.
പുരുഷന്മാരുടെ 100 മീറ്റര്‍ ബട്ടര്‍ഫ്ളൈസില്‍ തുരുവനന്തപുരം എംജി കോളേജിലെ എം. അരുണ്‍ 1.4.36 എന്ന റെക്കോഡ് കുറിച്ചു. ചെമ്പഴന്തി എസ്എന്നിലെ എം.പി. അമല്‍ വെള്ളിയും തൃശൂര്‍ കേരള വര്‍മയിലെ എസ്.എസ്. വൈശാഖ് വെങ്കലവും നേടി. വനിതകളുടെ 100 മീറ്റര്‍ ബട്ടര്‍ഫ്ളൈസില്‍ ചെമ്പഴന്തി എസ്എന്നിലെതന്നെ സ്വാതി സുന്ദര്‍ 1.13.48 എന്ന റെക്കോഡ് സമയത്തോടെ സ്വര്‍ണം നേടി. തൃശൂര്‍ വിമല കോളേജിലെ എം. ജ്യോതി വെള്ളിയും തിരുവനന്തപുരം എംജി കോളേജിലെ എസ്. പൂജ വെങ്കലവും നേടി. പുരുഷന്മാരുടെ 100 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ചെമ്പഴന്തി എസ്എന്നിലെ എ.എസ്. ആനന്ദ് 55.71 സെക്കന്‍ഡിന്റെ മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടി. തൃശൂര്‍ സെന്റ് തോമസിലെ ശ്രീരാഗ് വെള്ളിയും ചെമ്പഴന്തി എസ്എന്നിലെ എം.പി. അമല്‍ വെങ്കലവും നേടി. വനിതകളുടെ 100 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്കില്‍ ചെമ്പഴന്തി എസ്എന്നിലെ എസ്. അരാത്ത് 1.24.87 എന്ന റെക്കോഡ് സ്ഥാപിച്ചു സ്വര്‍ണം നേടി. തൃശൂര്‍ വിമല കോളേജിലെ അഞ്ജന മോഹന്‍ വെള്ളിയും തിരുവനന്തപുരം എംജി കോളേജിലെ അര്‍ച്ചന വെങ്കലവും നേടി.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ പി.കെ. മുഹമ്മദ് റാഷിദാണ് ട്രാക്കില്‍ റെക്കോഡ് കണ്ടെത്തിയത്. പുരുഷന്മാരുടെ 800 മീറ്ററില്‍ 1.55.32 സെക്കന്റിലാണ് റാഷിദ് ഫിനിഷ്ചെയ്തത്. പാല സെന്റ് തോമസ് കോളേജിലെ ആനന്ദ്.കെ.മധു വെള്ളിയും തിരുവനന്തപുരം മാര്‍ ഇവാനിയോസിലെ ട്വിങ്കിള്‍ ടോമി വെങ്കലവും നേടി. അഞ്ചു സ്വര്‍ണവും നാലു വെള്ളിയും മൂന്നു വെങ്കലവും ഉള്‍പ്പടെ 40 പോയന്റാണ് എസ്എന്‍ കോളേജിന്റെ സമ്പാദ്യം. നാലു സ്വര്‍ണവും നാലു വെങ്കലവും ഉള്‍പ്പടെ 24 പോയന്റുമായി തിരുവനന്തപുരം എംജി കോളേജ് രണ്ടാം സ്ഥാനത്തുണ്ട്. ഒരു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവും ഉള്‍പ്പടെ 12 പോയന്റുമായി തൃശൂര്‍ സെന്റ് തോമസ് കോളേജാണ് മൂന്നാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: