തിരുവനന്തപുരം: ഇന്ത്യന്‍ ആര്‍മിയിലേക്കുള്ള റിക്രൂട്ട്മെന്റ് നടപടിക്രമങ്ങള്‍ ഓണ്‍ലൈനിലേക്ക്. റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുക്കുന്നതിന് മുമ്പ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് നിര്‍ബന്ധമാക്കി. ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തിയശേഷം ലഭിക്കുന്ന പ്രിന്റൗട്ടുമായി ചെല്ലുന്നവര്ക്കുമാത്രമേ ഇനി മുതല്‍ റാലിയില്‍ പ്രവേശനമുണ്ടായിരിക്കുകയുള്ളു. 2016 ഏപ്രില്‍ മുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തിയശേഷം പരീക്ഷയും ഓണ്‍ലൈന്‍ മുഖേനയായിരിക്കും.
മലപ്പുറത്ത് ഒക്ടോബര്‍ 29ന് നടക്കുന്ന റാലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് വേണ്ടി ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചുകഴിഞ്ഞു. കോട്ടയത്ത് ഡിസംബര്‍ 10 മുതല്‍ 18വരെ നടക്കുന്ന റിക്രൂട്ട്മെന്റ് റാലിയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഒക്ടോബര്‍ 11 മുതല്‍ നവംബര്‍ 24 വരെ നടക്കും. റാലിക്ക് 15 ദിവസം മുമ്പ് രജിസ്ട്രേഷന് നടപടികള്‍ അവസാനിപ്പിക്കും. www.joinindianarmy.nic.in എന്ന വെബ്സൈറ്റിലൂടെയാണ് ഉദ്യോഗാര്‍ത്ഥികള്‍ രജിസ്ട്രേഷന് നടത്തേണ്ടത്. ഓണ്‍ലൈന്‍ നടപടിക്രമങ്ങള്‍ പരിചയപ്പെടുത്താനായി രജിസ്ട്രേഷന് മേളകളും സംഘടിപ്പിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒക്ടോബര്‍16, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഒക്ടോബര്‍ 17നും കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒക്ടോബര്‍ 19നും രജിസ്ട്രേഷന് മേള നടത്തും.
2016 ഏപ്രില്‍ 1 മുതലാണ് റിക്രൂട്ട്മെന്റ് പരീക്ഷ ഓണ്‍ലൈനാകുന്നത്. പരീക്ഷ ഓണ്‍ലൈന്‍ ആകുന്നതോടെ ഫലം ഉടന്‍ അറിയാകാനും. ഫിസിക്കല്‍ ടെസ്റ്റും മെഡിക്കല്‍ ടെസ്റ്റും പൂര്‍ത്തിയാക്കി 15 ദിവസത്തിനകം ഉദ്യോഗാര്‍ത്ഥികളുടെ നിയമനനടപടികള്‍ ഇതോടെ പൂര്ത്തീകരിക്കാനുമെന്നും റിക്രൂട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ യോഗേഷ് രാജാധ്യക്ഷ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ റിക്രൂട്ട്മെന്റ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കേരളത്തില്‍ അഞ്ചാംസ്ഥാനമാണുള്ളത്. പ്രതിവര്‍ഷം 6000-7000 പേര് കേരളത്തില്‍ നിന്നും റിക്രൂട്ട് ചെയ്യപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: