ഹോം » പ്രാദേശികം » കണ്ണൂര്‍ » 

തന്നെ ചവിട്ടിയ പശുവിനെ ഉടമ വെടിവെച്ചുകൊന്നു

July 1, 2011

ഇരിട്ടി: ആറളം കീച്ചേരിയില്‍ വളര്‍ത്തുപശുവിനെ ഉടമ വെടിവെച്ചുകൊന്നു. ആറളം കീച്ചേരിയിലെ സി.കെ.ജോര്‍ജ്ജാണ്‌ വ്യാഴാഴ്ച കാലത്ത്‌ മിണ്ടാപ്രാണിയോട്‌ ഈ കൊടുംക്രൂരത കാട്ടിയത്‌. ൧൫ ലിറ്റര്‍ പാല്‍ തരുന്ന പശുവിനെ കാലത്ത്‌ പറമ്പില്‍ കെട്ടാന്‍ കൊണ്ടുപോകുന്നതിനിടയില്‍ പശു അബദ്ധത്തില്‍ ഇയാളെ ചവിട്ടുകയായിരുന്നു. വേദനയേറ്റ്‌ പിടഞ്ഞ ഇയാള്‍ തണ്റ്റെ നാടന്‍ തോക്കുപയോഗിച്ച്‌ പശുവിണ്റ്റെ നെറ്റിക്ക്‌ നിറയൊഴിക്കുകയായിരുന്നു. മരിച്ച പശുവിണ്റ്റെ ശരീരം ഇയാളുടെ പറമ്പില്‍ത്തന്നെ മറവു ചെയ്യുകയും ചെയ്തു. അനധികൃതമായും അല്ലാതെയും തോക്കുകള്‍ കൈവശം വെക്കുന്നവര്‍ ഇത്തരം നീചകൃത്യങ്ങള്‍ ചെയ്യുന്നത്‌ മലയോര മേഖലയിലെ ജനങ്ങളെ ഭയപ്പെടുത്തുകയാണ്‌. ഇത്തരം നടപടികള്‍ തടയാന്‍ അധികൃതര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്‌.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick