പഞ്ചരത്നം: പവിഴം, വൈരം, ഇന്ദ്രനീലം, പത്മരാഗം, മുത്ത്.
പഞ്ചലക്ഷണങ്ങള്‍: പുരാണങ്ങളുടെ സര്‍ഗം, പ്രതിസര്ഗം, വംശം, മന്വന്തരങ്ങള്‍, വംശാനുചരിതം.
പഞ്ചലവണം: ഉപ്പ്, കാരുപ്പ്, ഇന്ദുപ്പ്, വിളയുപ്പ്, തുവര് ചില ഉപ്പ്.
പഞ്ചലോഹം: സ്വര്‍ണം, വെള്ളി, നാഗം,ഈയം, ചെമ്പ്.
പഞ്ചവടി: ശ്രീരാമന് വനവാസക്കാലത്ത് താമസിച്ചിരുന്ന ഇടം. അരയാല്‍ ,പേരാല്‍,നെല്ലി, അശോകം, കൂവളം.എന്നിവസമൃദ്ധമായി നിറഞ്ഞിരുന്നു.
പഞ്ചവല്ക്കലം: അത്തി, ഇത്തി, പേരാല്‍, അരയാല്‍, വഹ്നി ഇവയുടെ തോല്.
പഞ്ചശിഖന്: പ്രസിദ്ധദാര്ശനികനായ അസൂരിയുടെ പുത്രനായ ഒരു ഋഷി. സാംഖ്യ ദര്‍ശന കര്‍ത്താവായ കപിലമഹര്‍ഷിയുടെ പ്രധാന ശിഷ്യനായിരുന്നു.സാംഖ്യദര്‍ശനത്തെ പ്രചരിപ്പിച്ച് ദേശംതോറും നടന്നത് പഞ്ചശിഖനായിരുന്നു. ആസൂരിയുടെ പത്നിയാണ് കപില. പഞ്ചശിഖന്റെ ചെറുപ്രായത്തില്‍ തന്നെ അമ്മ നഷ്ടപ്പെട്ടതിനാല്‍ ഗരു പത്നിയുടെ മുല കുടിച്ചാണ്് പഞ്ചശിഖന് വളര്‍ന്നത്. അതിനാല്‍ കപില പുത്രനെന്നും വിളിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: