ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിജിലന്‍സ് റെയ്ഡ്. ലക്ഷക്കണക്കിന് രൂപയുടെ ക്രയവിക്രയം നടക്കുന്ന ടിക്കറ്റ് കൗണ്ടറിലാണ് ഇന്നലെ രാവിലെ പത്തരയോടെ റെയ്ഡ് നടത്തിയത്. നിരവധി രേഖകള്‍ പിടിച്ചെടുത്തതായി സൂചനയുണ്ട്. വിജിലന്‍സ് ഡിവൈഎസ്പി എ. രാമചന്ദ്രന്, വിജിലന്‍സ് സി.ഐ വിപിന്‍ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.
ഇത് ഹിന്ദു സ്ഥാപനങ്ങള്‍ക്കു നേരെയുള്ള കടന്നു കയറ്റമാണെന്ന് ക്ഷേത്രകാര്മിക് സംഘ് ആരോപിച്ചു. ഗുരുവായൂരില്‍ ആഭ്യന്തര മന്ത്രി ഉള്ള ദിവസം തന്നെയാണ് റെയ്ഡ് നടന്നത്. ഇതു ഗുരുവായൂര്‍ ഭരണകര്‍ത്താക്കളുടെ കഴിവുകേടാണെന്നും ക്ഷേത്ര കാര്മിക്സംഘ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: