മുംബൈ: ജഗമോഹൻ ഡാൽമിയയുടെ മരണത്തെത്തുടർന്ന് ഒഴിവുവന്ന ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ന് തെരഞ്ഞെടുപ്പ്. മുൻ അധ്യക്ഷൻ ശശാങ്ക് മനോഹർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്നു കരുതുന്ന യോഗത്തിലേക്ക് മുൻ അധ്യക്ഷൻ എൻ. ശ്രീനിവാസൻ എത്തില്ല.
ശ്രീനിക്കു പകരം വൈസ് പ്രസിഡന്റ് പി.എസ്. രാമൻ എത്തും. പങ്കെടുക്കാനുള്ള അനുമതി ലഭിച്ചുവെന്നും യോഗത്തിൽ താനാകും പങ്കെടുക്കുകയെന്നും രാമൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: