വൈക്കം: കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി സംഘടിപ്പിക്കുന്ന പരിപാടികള്‍ അണികള്‍ക്ക് മാനക്കേടാവുന്നു. എതാനും മാസങ്ങള്‍ക്ക് മുമ്പ് ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച പരിപാടിയില്‍ ദേശീയഗാനം തെറ്റി ചെല്ലിയതിനെ തുടര്‍ന്ന് നാട്ടുകാരും, കച്ചവടക്കാരും ഇടപെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ദേശീയ ഗാനം നിറുത്തിച്ചതിന്റെ നാണക്കേട് മാറും മുമ്പേ രാഷട്രപിതാവിന്റെ ജന്മദിനം ചരമദിനമായി ആചരിച്ച സംഭവം നാടിനാകെ നാണക്കേടായി.
വെള്ളിയാഴ്ച്ച രാവിലെ കോണ്‍ഗ്രസ് ഭവനില്‍ നഗരസഭ അദ്ധ്യക്ഷയും, ഡിസിസി സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പരിപാടി ഗാന്ധിജിയുടെ ചരമദിനം ആണെന്നാണ് പത്രം ഓഫീസുകളിലേക്ക് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി എഴുതി നല്‍കിയിരിക്കുന്നത്. സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഗാന്ധി ചിത്രത്തിനു മുന്നില്‍ ആദരാഞ്ലികള് അര്‍പ്പിച്ചതായി ബ്ലോക്ക് കമ്മറ്റി അറിയിച്ചു. രക്തസാക്ഷി ദിനം കോണ്‍ഗ്രസ് നേതാക്കള്‍ എങ്ങനെയായിരിക്കും ആചരിക്കുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: