ചെന്നൈ: ഐഎസ്എല്‍ രണ്ടാം പതിപ്പിന് ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വര്‍ണാഭമായ തുടക്കം. തൃശൂര്‍ പൂരത്തെ അനുസ്മരിപ്പിക്കുന്ന ഉദ്ഘാടന ചടങ്ങുകള്‍ക്ക് ആനയും അമ്പാരിയും കേരളത്തിന്റെ തനതു കലാരൂപങ്ങളായ കഥകളിയും മോഹിനിയാട്ടവും തെയ്യവും മിഴിവേകി.
സച്ചിന് ടെണ്ടുല്‍ക്കര്‍, അമിതാഭ് ബച്ചന്, ജയ ബച്ചന്, അഭിഷേക് ബച്ചന്, ഐശ്വര്യറായ് ബച്ചന്, രജനീകാന്ത്, സംഗീത മാന്ത്രികന് എ.ആര്. റഹ്മാന്, മുകേഷ് അംബാനി, നിത അംബാനി തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ സന്നിഹിതരായിരുന്നു. നിലവിലെ ജേതാക്കള്‍ അത്ലറ്റികോ ഡി കൊല്‍ക്കത്തയും ചെന്നൈയിന് എഫ്സിയുമാണ് ഉദ്ഘാടന മത്സരത്തില്‍ മുഖാമുഖമെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: