ജയ്പൂര്‍: കളിച്ചുകൊണ്ടിരിക്കേ അബദ്ധത്തില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസുകാരിയെ പന്ത്രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം രക്ഷപ്പെടുത്തി. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് കഴിഞ്ഞ ദിവസം പെണ്‍കുട്ടി കുഴല്‍ക്കിണറില്‍ വീണത്.
200 അടിയോളം താഴ്ചയുള്ളതായിരുന്നു കുഴല്‍ക്കിണറിന്റെ ഏകദേശം 50 – 60 അടി താഴ്ചയില്‍ തങ്ങിനില്ക്കുകയായിരുന്നു കുട്ടി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. പെണ്‍കുട്ടി കുഴല്‍ക്കിണറില്‍ വീഴുമ്പോള്‍ അമ്മ അടുത്തുള്ള പാടത്ത് ജോലിയിലായിരുന്നു.
സി സി ടി വി ക്യാമറകള്‍ ഉപയോഗിച്ചാണ് ജ്യോതിയെ രക്ഷാപ്രവര്‍ത്തകര്‍ കുഴല്‍ക്കിണറില്‍ നിന്നും പുറത്തെടുത്തത്. നാട്ടുകാരും വിദഗ്ധരും അടങ്ങിയ സംഘം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: