കൊച്ചി: കേരള മാപ്പിള കലാമണ്ഡലം കേരള മാപ്പിള കലാ അക്കാദമിയുടെ ഭാഗമായതായി ഭാരവാഹികള്‍ അറിയിച്ചു. കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സിലാണ് ലയനം പ്രഖ്യാപിച്ചത്. മാപ്പിളപ്പാട്ടിന് നിരവധി സംഭാവനകള്‍ നല്കിയ കെ.ജി മാര്‍ക്കോസിനെ ആദരിക്കല്‍,
പരേതനായ നടന് കൊച്ചിന് ഹനീഫയുടെ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തല്‍, മത സൗഹാര്‍ദ്ദ സന്ദേശമുയര്‍ത്തി മാനവ സന്ദേശയാത്ര, നിര്‍ധനര്‍ക്ക് ചികിത്സാ സഹായം, ഭവന രഹിതര്‍ക്ക് ഭവനം നിര്‍മ്മിച്ച് നല്കല്, മാപ്പിള കലകളെ പ്രോത്സാഹിപ്പിക്കല്‍ എന്നിവ സംഘടനയുടെ പ്രവര്‍ത്തനങ്ങളായിരിക്കും. പുതിയ ഭാരവാഹികളായി കെ. റഫീക്ക് (പസിഡണ്ട്), എം.എ റഹീം (ജനറല്‍ സെക്രട്ടറി), മുഹമ്മദ് കമറാന് (ട്രഷറര്‍), കെ.കെ.അബ്ദുറഹിമാന് (വര്‍ക്കിംഗ് പ്രസിഡണ്ട്), സജീവ് മണിയേത്ത് (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ഹുസൈന് ബദ്രി കോഓര്‍ഡിനേറ്റര്‍) എന്നിവരടങ്ങുന്ന 40 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: