മുംബൈ: കാറില്‍ യാത്രചെയ്യവേ പ്രസവ വേദന വന്ന ഗര്‍ഭിണിക്ക് സമീപത്തെ ഗണപതി ക്ഷേത്രത്തില്‍ സുഖപ്രസവം. മുസ്ലിം സ്ത്രീയ്ക്ക് ക്ഷേത്രത്തില്‍ ഈ സൗകര്യം ചെയ്തുകൊടുത്ത് ഏതാനും ഹിന്ദുക്കളായിരുന്നു.
കാറില്‍ യാത്രചെയ്യുകയായിരുന്ന സ്ത്രീക്ക് പ്രസവവേദനയനുഭവപ്പെട്ടപ്പോള് വിരണ്ടുപോയ ടാക്സി ഡ്രൈവര്‍ ഭര്‍ത്താവിനെയും അവരെയും വഴിയിലറക്കി വണ്ടിയോടിച്ചുപോയി. വഴിയോരശത്ത ഗണപതി ക്ഷേത്ര സമീപത്ത് കൂടിയിരുന്ന ഹിന്ദുയുവാക്കള്‍ സ്ത്രീയെ രക്ഷിച്ച് ക്ഷേത്ര പരിസരത്ത് കിടത്തി.
സാരിയും ബെഡ്ഷിറ്റും മറ്റും കൊണ്ട് താല്കാലിക മറയുണ്ടാക്കി പ്രസവത്തിനുള്ള സൗകര്യം ഒരുക്കുകയായിരുന്നു. പ്രസവും സുഖമായി നടന്നു. അതിനു ശേഷം ദമ്പതികള്‍ ആശുപത്രിയിലേക്കു പോയി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ആണ്‍കുട്ടിക്ക് ഗണേഷ് എന്നു പേരിടുമെന്ന് മാതാപിതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: