കൊച്ചി: ഈ വര്‍ഷത്തെ പൂജവയ്പ് ജ്യോതിഷപ്രകാരം ഒക്ടോബര്‍ മാസം 20ന് വൈകിട്ടായതിനാല്‍ ദുര്ഗ്ഗാഷ്ടമിയായ ഒക്ടോബര്‍ 21ന് പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രചാര്‍ പ്രമുഖ് എന്‍.ആര്. സുധാകരന് ആവശ്യപ്പെട്ടു. സാധാരണയില്‍നിന്നും വ്യത്യസ്തമായി ഈ വര്‍ഷത്തെ കലണ്ടറില്‍ ദുര്‍ഗ്ഗാഷ്ടമിയുടെ തലേദിവസം പൂജ വയ്ക്കണമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹൈന്ദവ ആചാര പ്രകാരം പൂജ വച്ചു കഴിഞ്ഞാല്‍ എഴുതുവാനും വായിക്കുവാനും പാടില്ല എന്നുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: