തൃശൂര്‍: തൃശൂരില്‍ വാഹനാപകടത്തില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. തൃശൂര്‍ വാടാനപ്പിള്ളി തൃത്തല്ലൂരില്‍ ഗ്യാസ് കയറ്റിവന്ന ലോറി കാറിലിടിച്ചാണ് അപകടം ഉണ്ടായത്. കോഴിക്കോട് ബേപ്പൂര്‍ ഒളശ്ശേരി നെരക്കാട്ട് മുഹമ്മദ്(59), കോഴിക്കോട് കണ്ണങ്കര മൈലക്കോട് ഗോവിന്ദന്റെ മകന് സുരേന്ദ്രന്(58)എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ പരുക്കേറ്റ അബ്ദുള്‍ റഫീഖ്, സുരേഷ് എന്നിവര്‍ ഗുരുതരാവസ്ഥയില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച രാവിലെ 6.30ന് ദേശീയ പാതയില്‍ തൃത്തല്ലൂര്‍ കമലാനെഹ്റു മെമ്മോറിയല്‍ സ്കൂളിനു മുന്നിലായിരുന്നു അപകടം. കോഴിക്കോടുനിന്നും എറണാകുളം ഭാഗത്തേയ്ക്ക് പോയിരുന്ന റിറ്റ്സ് കാറില്‍ എതിരേ വന്ന ലോറി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ മുഹമ്മദും അബ്ദുള്‍ റഫീഖും റോഡിലേക്ക് തെറിച്ച് വീണു. സുരേന്ദ്രനെയും സുരേഷിനെയും ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: