ഭോപ്പാല്‍: രാജ്യവ്യാപകമായി ഗോവധം നിരോധിച്ച് നിയമം കൊണ്ടുവന്നാല്‍ കേന്ദ്രസര്‍ക്കാരിനെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന് മുന്മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ ദ്വിഗ്വിജയ് സിങ്.
കോണ്‍ഗ്രസ് ഭരിക്കുന്ന കാലങ്ങളിലാണ് 24 സംസ്ഥാനങ്ങളില്‍ ഗോവധം നിരോധിച്ചത്. ഇക്കാര്യം ബിജെപി മനസിലാക്കേണ്ടതുണ്ട്. സിങ് പറഞ്ഞു. 29 സംസ്ഥാനങ്ങളില്‍ ഇരുപത്തിനാലിലും കോണ്‍ഗ്രസ് സര്‍ക്കാരുകളാണ് ഗോവധം വിലക്കിയത്. ഗോവധം നിരോധിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി 1930 ല്‍ പ്രമേയം പാസാക്കിയിട്ടുമുണ്ട്. മുഗള്‍ ഭരണകാലത്തും ഗോവധം നിരോധിച്ചിരുന്നു. നവാബിന്റെ ഭരണകാലത്ത് ഭോപ്പാല്‍ റിയാസത്തിലും ഗോവധം നിരോധിച്ചിരുന്നു. സിങ് പറയുന്നു.
കേരളത്തില്‍ ഗോവധം നിരോധിക്കുന്ന കാര്യം അവിടുത്തെ പാര്‍ട്ടി തീരുമാനിക്കട്ടെ. ചോദ്യങ്ങള്‍ക്ക് ഉത്തരമായി സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: