ഹോം » പ്രാദേശികം » എറണാകുളം » 

അങ്കമാലി-ചോറ്റാനിക്കര ലോഫ്ലോര്‍ ബസ്സര്‍വീസ്‌ ആരംഭിച്ചു

July 1, 2011

അങ്കമാലി: അങ്കമാലിയില്‍ നിന്നും ചോറ്റാനിക്കരയിലേക്ക്‌ രണ്ട്‌ എസി ലോ ഫ്ലോര്‍ ബസ്സുകള്‍ സര്‍വ്വീസുകള്‍ ആരംഭിച്ചു. സീപോര്‍ട്ട്‌ – എയര്‍പോര്‍ട്ട്‌ വഴിയും വൈറ്റില ബൈപ്പാസു വഴിയുമാണ്‌ ബസ്സുകള്‍ സര്‍വ്വീസ്‌ നടത്തുക. അങ്കമാലിയില്‍ നിന്നുള്ള ബസ്സ്‌ സര്‍വ്വീസുകളുടെ ഉദ്ഘാടനം മുന്‍ ഗതാഗത വകുപ്പ്‌ മന്ത്രി അഡ്വ. ജോസ്‌ തെറ്റയില്‍ എംഎല്‍എ നിര്‍വ്വഹിച്ചു. അങ്കമാലിയില്‍ നിന്ന്‌ സീപോര്‍ട്ട്‌ – എയര്‍പോര്‍ട്ട്‌ വഴി പോകുന്ന എ.സി. വോള്‍വോ ബസ്‌ രാവിലെ 8-20 ന്‌ ചോറ്റാനിക്കരയില്‍ നിന്ന്‌ പുറപ്പെട്ട്‌ 10-05 ന്‌ അങ്കമാലിയില്‍ എത്തിച്ചേരും. 10-30 ന്‌ അങ്കമാലിയില്‍ നിന്ന്‌ പുറപ്പെട്ട്‌ ചോറ്റാനിക്കരയില്‍ എത്തുന്ന ബസ്‌ 12-30 ന്‌ തിരിച്ച്‌ അങ്കമാലിയ്ക്ക്‌ പുറപ്പെടും. ഉച്ചതിരിഞ്ഞ്‌ 2-15 ന്‌ അങ്കമാലിയില്‍ എത്തിചേരുന്ന ബസ്‌ 2-45 ന്‌ ചോറ്റാനിക്കരയിലേക്ക്‌ പുറപ്പെടും. 4-30 ന്‌ ചോറ്റാനിക്കരയില്‍ എത്തുന്ന വോള്‍വോ ബസ്‌ വൈകിട്ട്‌ 5 ന്‌ അങ്കമാലിയിലേക്ക്‌ പുറപ്പെടുകയും 6-45 ന്‌ അങ്കമാലിയില്‍ എത്തി 7 ന്‌ ചോറ്റാനിക്കരയിലേക്ക്‌ പുറപ്പെടും. അങ്കമാലിയില്‍ നിന്ന്‌ വൈറ്റില ബൈപ്പാസ്‌ വഴി ചോറ്റാനിക്കരയിലേക്ക്‌ പോകുന്ന വോള്‍വോ ബസ്‌ രാവിലെ 9 ന്‌ ചോറ്റാനിക്കരയില്‍നിന്ന്‌ പുറപ്പെട്ട്‌ 10-40 ന്‌ അങ്കമാലിയില്‍ എത്തും. 11 ന്‌ അങ്കമാലിയില്‍ നിന്ന്‌ തിരിച്ച്‌ പുറപ്പെടുന്ന ബസ്‌ 12-50 ന്‌ ചോറ്റാനിക്കരയില്‍ എത്തി 1-20 ന്‌ അങ്കമാലിയിലേക്ക്‌ തിരിച്ച്‌ പുറപ്പെടും. 2-50ന്‌ അങ്കമാലിയില്‍ എത്തിചേരുന്ന ബസ്‌ 3-10 ന്‌ അങ്കമാലിയില്‍ നിന്നും ചോറ്റാനിക്കരയ്ക്ക്‌ പുറപ്പെടും.

Related News from Archive
Editor's Pick