തിരുവനന്തപുരം: ഹര്‍ത്താല്‍ നിയന്ത്രണ ബില്ലില്‍ അഭിപ്രായം അറിയിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക് കത്ത് നല്കി. രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക് പുറമേ കലാ-സാംസ്കാരിക പ്രവര്‍ത്തകര്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ നിര്‍ദ്ദേശങ്ങളും ആരാഞ്ഞിട്ടുണ്ട്.
ബില്ലിനെ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നേരിട്ടോ ഓഫീസ് മേല്‍വിലാസത്തിലോ (റും നമ്പര്‍-131, നോര്‍ത്ത് ബ്ലോക്ക്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം), ഇ-മെയിലിലൂടെയോ ([email protected]) അറിക്കണമെന്ന് ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു.
പൊതുജനങ്ങള്‍ക്കും ഈ വിലാസങ്ങളില്‍ അഭിപ്രായം അറിയിക്കാവുന്നതാണ്. കത്ത് മുഖാന്തരം അറിയിക്കുന്നവര്‍ കത്തിന് മുകളില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ എന്ന് രേഖപ്പെടുത്തണമെന്ന് ആഭ്യന്തരമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: