ന്യൂയോര്‍ക്ക്: യുഎസില്‍ ക്രിക്കറ്റ് പ്രചരിപ്പിക്കുക ലക്ഷ്യമിട്ട് ക്രിക്കറ്റ് ഇതിഹാസങ്ങള്‍ സച്ചിന് ടെണ്ടുല്‍ക്കറും, ഷെയ്ന് വോണും സംഘടിപ്പിക്കുന്ന മൂന്നു ട്വന്റി20 മത്സരങ്ങള്‍ നവംബറില്‍. ന്യൂയോര്‍ക്ക്, ഹൂസ്റ്റണ്‍, ലോസ് ഏയ്ഞ്ചല്‍സ് നഗരങ്ങള്‍ വേദികള്‍. സച്ചിന് ബ്ലാസ്റ്റേഴ്സ്, വോണ്‍ വാരിയേഴ്സ് എന്നീ പേരുകളില്‍ ടീമുകള്‍ ഗ്രൗണ്ടിലിറങ്ങുക. ഐസിസിയുടെ ധാര്‍മിക പിന്തുണയും ടൂര്‍ണമെന്റിന്.
ഒരു കാലത്ത് ക്രിക്കറ്റ് മൈതാനങ്ങളെ കോരിത്തരിപ്പിച്ചവര് ടൂര്‍ണമെന്റിന്റെ ഭാഗമാകും. സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്, അജിത് അഗാര്‍ക്കര്‍ (ഇന്ത്യ), റിക്കി പോണ്ടിങ്, മാത്യു ഹെയ്ഡന്, ഗ്ലെന്‍ മക്ഗ്രാത്ത്, ബ്രാഡ് ഹാഡിന് (ഓസ്ട്രേലിയ), ജാക് കാലിസ്, ഷോണ്‍ പൊള്ളോക്ക്, ലാന്‍സ് ക്ലുസ്നര്‍, ജോണ്ടി റോഡ്സ്, അലന് ഡൊണാള്‍ഡ് (ദക്ഷിണാഫ്രിക്ക), ഗ്രെയിം സ്വാന്, മൈക്കല്‍ വോണ്‍ (ഇംഗ്ലണ്ട്), ബ്രയാന്‍ ലാറ, കോട്നി വാല്‍ഷ്, കര്ട്ലി അംബ്രോസ് (വെസ്റ്റിന്‍ഡീസ്), കുമാര്‍ സംഗക്കാര, മുത്തയ്യ മുരളീധരന്, മഹേല ജയവര്‍ധനെ (ശ്രീലങ്ക), വസീം അക്രം, ഷൊയ്ബ് അക്തര്‍, സഖ്ലെയ്ന്‍ മുഷ്താഖ്, മോയിന്‍ ഖാന് (പാക്കിസ്ഥാന്) എന്നിവര്‍ ടൂര്‍ണമെന്റിന്റെ ഭാഗമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: