നെല്‍സണ്‍: ഇന്ത്യ-ന്യൂസിലന്‍ഡ് നാലു മത്സര ഹോക്കി പരമ്പരയില്‍ ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം. സന്നാഹ മത്സരങ്ങളില്‍ ന്യൂസിലന്‍ഡ് എയെ കീഴടക്കിയതിന്റെ ആവേശത്തിലിറങ്ങിയ ഇന്ത്യയ്ക്ക് ദേശീയ ടീമിനോട് അടിപതറി. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍വി. നിരവധി അവസരങ്ങള്‍ തുലച്ച ശേഷമാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. മൂന്നാം മിനറ്റില്‍ പെനല്‍റ്റി കോര്‍ണറില്‍നിന്ന് നിക്ക് ഹെയ്ഗും, 27ാം മിനിറ്റില്‍ ജാറേദ് പാന്ചിയയും കിവികളുടെ സ്കോറര്‍മാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: