കൊച്ചി: സ്പെയിനിലെ വലന്‍സിയയില്‍ നടന്ന ഫെരാരി ചലഞ്ച് യൂറോപ്പ് ചാമ്പ്യന്‍ഷിപ്പ് 2015ല്‍ റെയ്മണ്ടിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഗൗതം ഹരി സിംഘാനിയ ഒന്നും രണ്ടും മത്സരങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തി ഇരട്ട പോഡിയം ഫിനിഷ് കരസ്ഥമാക്കി.
ഇന്ത്യയെ പ്രതിനിധീകരിക്കുന്ന സിംഘാനിയ ഈ ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെയായി ഒമ്പത് പോഡിയം ഫിനിഷ് നേടി. കഴിഞ്ഞ ഏപ്രിലില്‍ ഇറ്റലിയിലെ മോണ്‍സയിലാണ് ആദ്യപാദ മത്സരം നടന്നത്. അന്നും ഇരട്ട പോഡിയം ഫിനിഷ് കരസ്ഥമാക്കിയ സിംഘാനിയ തുടര്‍ന്ന് ഹങ്കറിയിലെ ബുഡാപെസ്റ്റ്, ഫ്രാന്‍സിലെ ലീ കാസ്റ്റല്ല, ഇറ്റലിയിലെ ഇമോള എന്നിവിടങ്ങളില്‍ നടന്ന മത്സരങ്ങളിലും പോഡിയം ഫിനിഷിലെത്തി. ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ട് അടുത്തമാസം ഇറ്റലിയിലെ മുഗല്ലോയില്. മൂന്ന് മത്സരങ്ങളടങ്ങുന്നതാണ് ഫൈനല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: