കൊച്ചി: കേരളത്തിലെ വിവധ സിലബസുകളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളെയും അണിനിരത്തി ലേബർ ഇൻഡ്യ ട്രോഫിക്ക് വേണ്ടി സംസ്ഥാന ഫുട്ബോൾ മത്സരം നടത്തുമെന്ന് ഓർഗനൈസിങ് കമ്മറ്റി ചെയർമാനും, ലേബർ ഇൻഡ്യ ഗ്രൂപ്പ് ചെയർമാനുമായ ജോർജ്ജ് കുളങ്ങര വാർത്താസമ്മേളനത്തിൽ അറിയിച്ചു. 12ന് 10ന് മരങ്ങാട്ട് പള്ളി ലേബർ ഇൻഡ്യാ ഗ്രൗണ്ടിൽ ഐ.എം. വിജയൻ ഉദ്ഘാടനം ചെയ്യും. ഒന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപയും, രണ്ടാം സ്ഥാനക്കാർക്ക് 50,000 രൂപയും ട്രോഫിയും സമ്മാനമായി നൽകും. രജിസ്ട്രേഷന് 9961400966, 9447226777, 9895052166 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: